Aare Bhayappedunnu Vishvasi – ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ – Christian Malayalam Lyrics

You can use the resources freely for any purpose that You think will bring Glory to the name of our Lord.
God Bless You.

Song Lyrics Christian Song – Aare Bhayappedunnu Vishvasi – ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ | Christian Malayalam Lyrics

Subscribe To The Gospel Words

Aare Bhayappedunnu Vishvasi - thegospelwords.com

Christian Song Lyrics Song – Aare Bhayappedunnu Vishvasi – ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ Lyrics | Christian Malayalam Lyrics

MANGLISH

Aare bhayappedunnu vishvasi njaan
Chaareyundeshu ente

1. Karunya karthanen-charathingullappol
Ethum bhayam vendallo ente
Parida’vasathin kalamathokkeyum
Aayavan thanne thuna – Aare bhayappedunnu

2. Veli kettedunde malakhamaarente
Aalayam kaavalunde athaal
Badhakal onnumen vasasthhalatho-
Dathikramam cheykayillaa – Aare bhayappedunnu

3. Manjum veyilum bhayappedenda daivam
Panjathilum pottidum-thante
Kunjungkale kriya-konja ennaakilum
Kuttam nokkunnilla thaan – Aare bhayappedunnu

4. Sathaan enneppati chethaparanjaalum
Chithamilakkunnilla-loka
Marthyarenne pakachaalumen kristheshu
Karthanen pakshathunde – Aare bhayappedunnu

5. Pettenn’aapaththukal ottere vannaalum
Kittum sahaayamappol-ente
Srashtaavin kanivarunna drshtikal
Ishtamaay nokkunnenne – Aare bhayappedunnu

6. Chavinnu vannalum khedamenikkillaa
Jeevanil prakaashikkaam ente
Bhuvile kashtangal neengukayaal daiva-
Naamathinnalleluyyaa – Aare bhayappedunnu


MALAYALAM

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ചാരേയുണ്ടേശു എന്റെ

1. കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ
ഏതും ഭയം വേണ്ടല്ലോ-എന്റെ
പാരിടവാസത്തിൻ കാലമതൊക്കെയും
ആയവൻ തന്നെ തുണ – ആരെ ഭയപ്പെടുന്നു

2. വേലികെട്ടീട്ടുണ്ട് മാലാഖമാരന്റെ
ആലയം കാവലുണ്ട്-അതാൽ
ബാധകളൊന്നുമെൻ വാസസ്ഥലത്തോ-
ടതിക്രമം ചെയ്കയില്ലാ – ആരെ ഭയപ്പെടുന്നു

3. മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം
പഞ്ഞത്തിലും പോറ്റിടും-തന്റെ
കുഞ്ഞുങ്ങളിൽ ക്രിയകൊഞ്ഞ എന്നാകിലും
കുറ്റം നോക്കുന്നില്ല താൻ – ആരെ ഭയപ്പെടുന്നു

4. സാത്താൻ എന്നെപ്പറ്റി ചീത്തപറഞ്ഞാലും
ചിത്തമിളക്കുന്നില്ല-ലോക
മർത്യരെന്നെ പകച്ചാലുമെൻ ക്രിസ്തേശു
കർത്തനെൻ പക്ഷത്തുണ്ട് – ആരെ ഭയപ്പെടുന്നു

5. പെട്ടെന്നാപത്തുകൾ ഒട്ടേറെ വന്നാലും
കിട്ടും സഹായമപ്പോൾ-എന്റെ
സ്രഷ്ടാവിൻ കനിവേറുന്ന ദൃഷ്ടികൾ
ഇഷ്ടമായ് നോക്കുന്നെന്നെ – ആരെ ഭയപ്പെടുന്നു

6. ചാവിന്നുവന്നാലും ഖേദമെനിക്കില്ലാ
ജീവനിൽ പ്രകാശിക്കാം എന്റെ
ഭൂവിലെ കഷ്ടങ്ങൾ നീങ്ങുകയാൽ ദൈവ-
നാമത്തിന്നല്ലേലുയ്യാ – ആരെ ഭയപ്പെടുന്നു

HINDI

  1. जब कृपालु प्रभु मेरे साथ हैं,
    मुझे कोई डर नहीं है।
    जीवन के सभी संघर्षों में,
    वही मेरी सहायता है – किससे डरूं?
  2. स्वर्गदूतों की बाड़ है,
    मेरा मंदिर सुरक्षित है – इसलिए
    किसी भी दुख या संकट में,
    कोई भी मेरे निवासस्थान पर आक्रमण नहीं कर सकता – किससे डरूं?
  3. ना ठंड, ना धूप का भय,
    भगवान हमेशा पोषण करते हैं।
    अपने बच्चों पर, उनके कृपा की छाया है,
    वह कभी भी दोष नहीं लगाते – किससे डरूं?
  4. शैतान मेरे बारे में बुरा कहे,
    फिर भी मेरा मन नहीं हिलेगा।
    दुनिया के लोग मुझे घृणा करें,
    मेरे प्रभु मसीह मेरे पक्ष में हैं – किससे डरूं?
  5. अचानक आपत्तियाँ आएँ,
    तो भी मुझे सहायता मिलेगी।
    मेरे सृष्टिकर्ता की दयालु दृष्टियाँ,
    मुझे स्नेहपूर्वक देखती हैं – किससे डरूं?
  6. यदि मृत्यु भी आ जाए,
    मुझे कोई शोक नहीं होगा।
    जीवन में प्रकाश मिलेगा,
    धरती की सारी कष्टों को छोड़कर,
    भगवान के नाम का आलाप होगा – किससे डरूं?

This translation tries to capture the essence and spirit of the original hymn.

📖✨ Join the Bible Quiz Competition! ✨📖

Ready to test your knowledge of the Bible? Participate in our exciting quiz competition and showcase your understanding of the scriptures! Gather your friends, form a team, and join us for an inspiring and fun-filled event. Everyone is welcome!

Register Now

FOLLOW US ON SOCIAL MEDIA:

Loading

Leave a Reply

Your email address will not be published. Required fields are marked *